തൊടുപുഴ: നഗരസഭയിൽ കൂടുതൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് കൗൺസിൽ യോഗത്തിൽ ആവശ്യം. നിലവിലുണ്ടായിരുന്ന വാക്‌സിനേഷൻ സെന്ററുകൾ നിറുത്തലാക്കിയതിൽ യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. വാക്‌സിനേഷൻ നിറുത്തലാക്കിയത് ന്യായീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് അംഗം ജോസഫ് ജോൺ പറഞ്ഞു. കൗൺസിലർമാരായ പി.ജി. രാജശേഖരൻ, ടി.എസ്. രാജൻ, എം.എ. കരിം, സഫിയ ജബ്ബാർ, ഷഹ്ന ജാഫർ, സനു കൃഷ്ണൻ എന്നിവരും ഈ ആവശ്യമുന്നയിച്ചു. ഇപ്പോൾ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആളുകൾ തടിച്ചു കൂടുന്ന അവസ്ഥയാണ്. സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചു ചേർത്ത് ഇതിനായി കൂട്ടായി പ്രവർത്തിക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു.