കട്ടപ്പന: കട്ടപ്പന സഹകരണ ആശുപത്രിയിൽ ഇന്ന് ലേസർ ചികിത്സാ ക്യാമ്പ് നടക്കും. വേരിക്കോസ് വെയിൻ, പൈൽസ്, ഫിഷർ, ഫിസ്റ്റുല, പൈലോ നീഡൽ സൈനസ് തുടങ്ങിയ രോഗങ്ങൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുളളത്. പ്രമുഖ ലാപ്രോസ്‌കോപിക് സർജൻ ഡോ. എം ആർ സോമരാജന്റെ നേതൃത്വത്തിലുളള ക്യാമ്പ് രാവിലെ 9 മുതൽ 3 മണിവരെയാണ് നടക്കുന്നത്. ഏറ്റവും വേദനക്കുറവുളള ആധുനിക ശസ്ത്രക്രിയയാണിത്. മുറിവും കാര്യാമയി ഉണ്ടാവില്ല. കൂടുതൽ ദിവസങ്ങൾ ആശുപത്രിവാസമോ വേദനാ സംഹാരിമരുന്നുകളുടെ ആവശ്യമോ ഇല്ല. രാവിലെ സർജറി ചെയ്താൽ വൈകിട്ട് വീട്ടിൽ പോകാനുമാകും.