ഇടുക്കി :ഐ.റ്റി.ഡി.പി യുടെ കീഴിൽ വട്ടമേട് കോളനിയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപഠന മുറിയിലേക്ക് പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ടവരെ ഫെസിലിറ്റേറ്ററായി ആയി കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. വട്ടമേട്, മണിയാറൻകുടി കോളനികളിലുള്ള ബിഎഡ്, റ്റി.റ്റി.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തരബിരുദം, ബിരുദം എന്നീ യോഗ്യതയുള്ളവരെയും പരിഗണിക്കും. നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ വേതനം അനുവദിക്കും. വട്ടമേട്, മണിയാറൻകുടി എന്നീ കോളനികളിലുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് രണ്ടിന് രാവിലെ 11 ന് ഈ ഓഫീസിൽ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9496070404, 9497794727