തൊടുപുഴ: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്യാമ്പസുകൾ തുടങ്ങിയ വിവിധ മേഖലകളിൽ നടന്നു വരുന്ന സ്ത്രീധന വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതത്വത്തിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് വെബിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും വാർഡിനെ പ്രതിനിധീകരിച്ച് അംഗങ്ങളും വെബിനാറിൽ പങ്കെടുത്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയും തൊടുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനുമായ നിക്സൺ എം. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ മുൻസിഫ് മജിസ്ട്രേറ്റ് ഡോ. എൽസ കാതറിൻ ജോർജ്, തൊടുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ആശാ കെ. മാത്യു എന്നിവർ സംസാരിച്ചു.