ചെറുതോണി:ജനവാസ മേഖലയിൽ എത്തിയ പെരുമ്പാമ്പിനെ പിടികൂടി.ചെറുതോണി ടൗണിൽ അക്വേറിയം നടത്തുന്ന എൻ പി ശ്രീനിവാസന്റെ വ്യാപാര സ്ഥാപനത്തിനുളളിൽ നിന്നാണ് ഇന്നലെ പുലർച്ചെ പെരുമ്പാമ്പിനെ വനപാലകർ പിടികൂടിയത്.
കട തുറന്നപ്പോൾ അലമാരയ്ക്കിടയിൽ പെരുമ്പാമ്പിനെ കണ്ട ശ്രീനിവാസൻ വിവരം വെള്ളപ്പാറ ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചു. തുടർന്ന് ഓഫീസിലെ ജീവനക്കാരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഒരു വയസിൽ താഴെ മാത്രമാണ് പാമ്പിന്റെ പ്രായമെന്ന് വനപാലകർ പറഞ്ഞു.