hindu

തൊടുപുഴ: എസ്.സി- എസ്.ടി ഫണ്ട് തട്ടിയെടുക്കൽ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി തൊടുപുഴ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. തൊടുപുഴ താലൂക്ക് പ്രസിഡന്റ് വി.കെ. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമരം ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലാപ്‌സം ഗ്രാൻഡ് മിനിമം 1000 രൂപയാക്കുക, എല്ലാ പഞ്ചായത്തിലും പൊതുശ്മശാനം നിർമ്മിക്കുക, എസ്.സി- എസ്.ടി ഫണ്ട് യഥാസമയം വിനിയോഗിക്കുക, കോളനി നവീകരണ പദ്ധതികൾ ആവിഷ്‌കരിക്കുക, കോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കുക, എസ്.സി- എസ്.ടി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യുക തുടങ്ങിയ പ്രശ്‌നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ. ജില്ലാ പ്രസിഡന്റ് ടി.കെ. രാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സഹസംഘടനാ സെക്രട്ടറി പി.ആർ. കണ്ണൻ, താലൂക്ക് ജനറൽ സെക്രട്ടറിമാരായ കെ.എസ്. സലിലൻ, പി.എസ്. തുളസീധരൻ വൈസ് പ്രസിഡന്റ് എം.എസ്. സജീവ്, സെക്രട്ടറി പി.ജി റെജിമോൻ, കെ.ആർ. സതീഷ് എന്നിവർ സംസാരിച്ചു.