തൊടുപുഴ: സൗദി അറേബ്യയിൽ അമ്മയും നവജാത ശിശുവും കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ കപ്രശേരി വലിയവീട്ടിൽ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥ (27), മകൾ ആരാധന വിഷ്ണു (ആറ് മാസം) എന്നിവരാണ് മരിച്ചത്. ഭർത്താവുമൊത്ത് സൗദിയിലെ ഖത്തീഫിലായിരുന്നു. ആറ് മാസം ഗർഭിണിയായിരിക്കെ സന്ദർശക വിസയിലാണ് ഭർത്താവിന്റെ അടുത്തേക്ക് പോയത്. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പിനിടെ രോഗം ബാധിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗാഥയെ ഖത്തീഫ് സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാരം ഞായറാഴ്ച ദമാമിൽ നടക്കും. കരിങ്കുന്നം തടത്തിൽ ടി.ജി. മണിലാലിന്റെയും ശോഭയുടെയും മകളാണ്. മനു മണിലാൽ (ഇൻഫോ പാർക്ക്) ഏക സഹോദരനാണ്.