ചെറുതോണി:ചെറുതോണി ബസ് സ്റ്റാൻഡിന്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും. ഇടുക്കി നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ബ്ര്രസ്സാൻഡ് നിർമാണം നടന്നുവരുന്നത്. ചെറുതോണി ടൗണിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ഉഷാകുമാരി മോഹൻദാസ്, രാജി ചന്ദ്രൻ, കെ ജി സത്യൻ, ജോർജ് പോൾ, സി വി വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.