ചെറുതോണി: തോപ്രാൻകുടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം ഷൈനി സജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ അദ്ധ്യഷത വഹിച്ചു. ഹയർസെക്കൻഡറി വിഭാഗം അദ്ധ്യാപകൻ ഡിജിറ്റൽ ലൈബ്രറിയിലേക്ക് എട്ട് ടാബ്ലറ്റുകൾ നൽകി. പ്രിൻസിപ്പൽ എ. ഉനൈസ, ഗ്രാമപഞ്ചായത്തംഗം ടെറിസ രാരിച്ചൻ, ഷൈൻ തോമസ്, ഡോ. ബിനോയ് പോൾ, ബേബി ജോസഫ് എന്നിവർ പ്രസംഗിച്ചു.