ഉടുമ്പന്നൂർ : ഉടുമ്പന്നൂർ എസ്. എൻ. ഡി. പി ശാഖയിൽ ആരംഭിച്ച ഓൺലൈൻ പഠനക്ലാസിനോടും കുടുംബയോഗത്തോടുമനുബന്ധിച്ച് ഇന്ന് രാത്രി 7.30 മുതൽ കർക്കിടക വാവ് ബലിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പഠനക്ലാസ് നടത്തും. ശ്രീനാരായണ എംപ്ലോയീസ് ഫോറം തൊടുപുഴ യൂണിയൻ പ്രസിഡന്റും രവിവാര പാഠശാല യൂണിയൻ കൺവീനറുമായ അജിമോൻ ചിറയ്ക്കൽ ക്ലാസ്സ് എടുക്കും.
ശനിയാഴ്ച രാത്രി കൃത്യം 7.25 ന് തന്നെ ഗൂഗിൾ മീറ്റ് ലിങ്ക് ഉപയോഗിച്ച് പഠനക്ലാസിൽ പങ്കെടുക്കണമെന്ന്
ശാഖാ പ്രസിഡന്റ് പി .ടി. ഷിബു അറിയിച്ചു.