deen
അഡ്വ. ഡീൻ കുര്യയാക്കോസ് എം.പി ഉത്ഘാടനം ചെയ്യുന്നു

തൊടുപുഴ: ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷന്റെയും ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്റെയും സംയുക്താ ഭിമുഖ്യത്തിൽ ഇന്നുമുതൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പവർ സ്മാഷ് ചലഞ്ച് തൊടുപുഴ ഫോർകോർട്ട് ബാഡ്മിന്റൺ സ്റ്റേഡിയത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഇന്നു മുതൽ ജില്ലയിലെ മുപ്പത്തിരണ്ടോളം ഇൻഡോർ സ്റ്റേഡിയങ്ങളിൽ ഓരോ ദിവസങ്ങളിലായി പവർ സ്മാഷ് ചലഞ്ച് നടത്തും. ഓരോ സ്റ്റേഡിയത്തിൽ നിന്ന് വിജയികളാകുന്ന രണ്ട് പേരെ വീതം പങ്കെടുപ്പിച്ചുകൊണ്ട് തൊടുപുഴ ഫോർകോർട്ട് ബാഡ്മിന്റൺ സ്റ്റേഡിയത്തിൽ മെഗാ പവർ സ്മാഷ് ചലഞ്ച് നടത്തും. വിജയികൾക്ക് സമ്മാനദാനവും നടത്തും. ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. റനീഷ് മാത്യു അദ്ധ്യക്ഷനായ യോഗത്തിൽ കേരള ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് സൈജൻ സ്റ്റീഫൻ സ്വാഗതം ആശംസിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ശരത് യു. നായർ, വാർഡ് കൗൺസിലർ ജോസ് മഠത്തിൽ, നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ, ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ബിലീഷ് സുകുമാരൻ, അക്വാറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി ബേബി വർഗീസ് എന്നിവർ സംസാരിച്ചു.