തൊടുപുഴ: ജാർഖണ്ഡിലെ ധൻബാദിൽ അഡീഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ ഗുണ്ടകൾ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയതിൽ നാഷണലിസ്റ്റ് ലോയേഴ്‌സ് കോൺഗ്രസ് പ്രതിഷേധിച്ചു. നീതിപീഠത്തിന് എതിരായ ആക്രമണം നിയമവ്യവസ്ഥയ്ക്ക് എതിരാണ്. കുറ്റക്കാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ലോയേഴ്‌സ് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. അമീർ ആലിയകുന്നേൽ ആവശ്യപ്പെട്ടു.