തൊടുപുഴ: ജെ.സി.ഐ തൊടുപുഴ ഗ്രാന്റിന്റെ നേതൃത്വത്തിൽ ഒളമറ്റം അറയ്ക്കപ്പാറ വാർഡിലെ നിർധന കുടുംബത്തിലെ കുട്ടിക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ കൈമാറി. ഗ്രാന്റ് മെമ്പറും വിനായക ഹോട്ടൽ ഉടമയുമായ അരുൺ ബാബുവാണ് ഫോൺ സ്‌പോൺസർ ചെയ്തത്. ജെ.സി.ഐ തൊടുപുഴ ഗ്രാന്റ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, വാർഡ് കൗൺസിലർ ഷീൻ വർഗീസ്, സോൺ വൈസ് പ്രസിഡന്റ് ജോൺ പി.ഡി, സെക്രട്ടറി മനു തോമസ് എന്നിവർ പങ്കെടുത്തു.