satheesh
കെ.എസ്‌.യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന മാഗസിന്റെ പേരും ലോഗോയും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രകാശനം ചെയ്യുന്നു

തൊടുപുഴ: കെ.എസ്‌.യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന മാഗസിന്റെ പേരും ലോഗോയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തു. ഓക്‌സിജൻ എന്ന പേരിൽ ഇറക്കുന്ന മാഗസിൻ കെ.എസ്‌.യു നിയോജകമണ്ഡലം പ്രസിഡന്റ് അസ്ലം ഓലിക്കൻ, മാഗസിൻ ചീഫ് എഡിറ്റർ സാദിഖ് എം.എ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രതിപക്ഷനേതാവ് പ്രകാശനം നിർവഹിച്ചത്. 10ന് വൈകിട്ട് അഞ്ച് വരെ aslamolickan@gmail.com എന്ന ഇമെയിലിലോ 9747783588, 9447343847 എന്ന വാട്‌സ്ആപ്പ് നമ്പറിലോ നിങ്ങളുടെ സൃഷ്ടികൾ അയക്കാം. തിരഞ്ഞെടുക്കപ്പെടുന്നവ മാഗസിനിൽ ഉൾപ്പെടുത്തും.