തൊടുപുഴ: ജില്ലയിൽ വ്യാപകമായി കൊണ്ടിരിക്കുന്ന കാട്ടാന ശല്യം ഒഴിവാക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് നാഷണാലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. അമീർ ആലിയകുന്നേൽ ആവശ്യപ്പെട്ടു. കാട്ടാനകൾ ഉൾപ്പടെയുള്ള വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കാനുള്ള ശക്തമായ സുരക്ഷ സംവിധാനം ഒരുക്കണം. കൃഷി നാശം ഉണ്ടായവർക്കും ആക്രമണത്തിന് ഇരയായവർക്കും മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു.