തൊടുപുഴ: ഹൈക്കോടതിയിൽ സ്‌പെഷ്യൽ ഗവ. പ്ലീഡറായി അഡ്വ. പി.പി താജുദ്ദീൻ നിയമിതനായി. 2016 മുതൽ സീനിയർ ഗവ. പ്ലീഡറായിരുന്നു. 2006- 11 കാലഘട്ടത്തിൽ സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഹൈക്കോടതിയിലെ ലീഗൽ ലെയ്‌സൺ ഓഫീസറായി പ്രവർത്തിച്ചു. 1996 ൽ എൻട്രോൾ ചെയ്ത ഇദ്ദേഹം സിവിൽ, ക്രിമിനൽ കേസുകളിൽ ഒരുപോലെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. തൊടുപുഴ അന്തീനാട്ട് (പേഴുംകാട്ടിൽ) പരേതനായ റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.എം. പരീത് റാവുത്തറുടെയും സുബൈദയുടെയും മകനാണ്. ഭാര്യ: അഡ്വ. പി.ബി. വാഹിദ, തൊടുപുഴ പോക്‌സോ കോടതിയിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണ്. ഏക മകൾ അലീഷ താജ് തൃശൂർ ജൂബിലി മെഡിക്കൽ കോളേജ് അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി.