തൊടുപുഴ: മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനമൊട്ടാകെ നടത്തിയ സമരത്തിന്റെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ് സ്റ്റാൻഡ് മൈതാനിയിൽ നടത്തിയ ധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വർദ്ധന പിൻവലിക്കുക, ഓട്ടോ- ടാക്‌സി തൊഴിലാളികൾക്ക് ഇന്ധനവില സബ്‌സിഡി അനുവദിക്കുക,
ഓട്ടോ ടാക്‌സി യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ പാടില്ലെന്ന നിരോധനം ഒഴിവാക്കുക, ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത തൊഴിലാളികൾക്കും കൊവിഡ്കാല ആനുകൂല്യങ്ങൾ സർക്കാർ അനുവദിക്കുക, പലിശരഹിത തിരിച്ചടവ് വായ്പ അനുവദിക്കുക,
കൊവിഡിന്റെ മറവിലുള്ള പൊലീസ് പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ. നേതാക്കളായ എൻ.ഐ. ബെന്നി, കെ.പി. റോയ്, കെ.ജി. സജിമോൻ, കെ.എസ്. ജയകുമാർ, ഡി. രാധാകൃഷ്ണൻ, ജോർജ്ജ് താന്നിക്കൽ, എൻ.ഐ. സലീം, ഇ.എസ്. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.