തൊടുപുഴ: ഈസ് ഓഫ് ലിവിംഗ് സർവേ പൂർത്തീകരിച്ച് ആദ്യം ഡേറ്റാ അപ്‌ലോഡ് ചെയ്ത ബ്ലോക്ക് പഞ്ചായത്തായി തൊടുപുഴ ബ്ലോക്ക്. വി.ഇ.ഒമാരിലൂടെയാണ് ആറ് പഞ്ചായത്തുകളിലും ഡാറ്റാ കളക്ഷൻ നടത്തിയത്. തൊടുപുഴയിൽ ഈസ് ഓഫ് ലിവിങ്ങിന്റെ പരിധിയിൽ 3148 കുടുംബങ്ങളാണുള്ളത്. ഇടവെട്ടി- 611, കരിങ്കുന്നം- 490, കുമാരമംഗലം- 657, മണക്കാട്- 510, മുട്ടം- 438, പുറപ്പുഴ- 442. ഇൻവെസ്റ്റിഗേറ്റർമാർ ഡേറ്റാ പൂർണമായും ആദ്യമായി അപ്ലോഡ് ചെയ്ത ബ്ലോക്ക് പഞ്ചായത്തായി തൊടുപുഴ മാറി. മിനിസ്റ്റീരിയൽ ജീവനക്കാർ, എക്സ്റ്റൻഷൻ ആഫീസർമാർ, ജോയിന്റ് ബി.ഡി.ഒമാർ, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർമാർ എന്നിവരും നേട്ടത്തിൽ പങ്കാളികളായി.