ഇടുക്കി: ഭാരതീയ പ്രകൃതി കൃഷി പദ്ധതി 2021- 22ൽ ഉൾപ്പെടുത്തി ആനച്ചാലിൽ പ്രവർത്തിക്കുന്ന കല്ലാർ സഹകരണ ബാങ്കിന് കീഴിൽ സജ്ജീകരിച്ചിരുന്ന പ്രദർശന പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി. പള്ളിവാസൽ കൃഷിഭവന്റെ സഹായത്തോടെ ബാങ്ക് ആഫീസിന് മുകളിൽ മഴമറ ക്രമീകരിച്ചായിരുന്നു പ്രദർശനപച്ചക്കറിത്തോട്ടം സജ്ജീകരിച്ചിരുന്നത്. ബീൻസും വഴുതനയുമടക്കമുള്ള പച്ചക്കറികൾ ഇവിടെ നട്ട് പരിപാലിച്ചിരുന്നു .പച്ചക്കറികളുടെ വിളവെടുപ്പ് അഡ്വ. എ. രാജ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ സിജി ആന്റണി പദ്ധതി വിശദീകരണം നടത്തി.