തൊടുപുഴ: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വകുപ്പിൽ നടപ്പിലാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങളിൽ വാട്ടർ അതോറിറ്റി ജീവനക്കാരും ആത്മാർത്ഥമായി സഹകരിച്ചാൽ എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം എത്തിച്ചു കൊടുക്കുകയെന്ന ലക്ഷ്യം വേഗത്തിൽ നേടിയെടുക്കാനാകുമെന്ന് കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. ജല അതോറിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് ടെക്‌നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡിവിഷൻ ആഫീസ് അങ്കണത്തിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ആർ. സുരേഷ് കുമാർ, വർക്കിംഗ് പ്രസിഡന്റ് ബിനോയി അഗസ്റ്റിൻ, സംസ്ഥാന കമ്മിറ്റിയംഗം രതീഷ് അരവിന്ദ്, ജോയിന്റ് സെക്രട്ടറി ജിമ്മി ജോസ്, ട്രഷറർ നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.