കണ്ണൂർ: സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന് വെളിപ്പെടുത്തി ശബ്ദരേഖ പുറത്തുവിട്ട ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടിന്റെ മൊഴി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. ഡിജിറ്റൽ തെളിവുകളും ശേഖരിക്കും.
അതേസമയം, കേസിൽ ജാനുവിന്റെയോ സുരേന്ദ്രന്റെയോ മൊഴി ഇതുവരെ എടുത്തിട്ടില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഇവരെ ചോദ്യംചെയ്യാനാണ് സാദ്ധ്യത.