കണ്ണൂർ: മൻസൂറിന്റെ കൊലയാളികൾക്ക് സംരക്ഷണം നൽകുന്ന സി പി.എമ്മും അതിനൊത്താശ ചെയ്യുന്ന പൊലീസും സമുഹത്തിന് മുന്നിൽ മറുപടി പയേണ്ട കാലം വിദൂരമല്ലെന്നും കള്ളക്കേസുകളും മർദ്ദനമുറകൾ കൊണ്ടും മുസ്ലിം ലീഗ് പ്രവർത്തകരുടെ മനോവീര്യത്തെ തകർക്കാനാവില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുൽ ഖാദർ മൗലവി. പുല്ലൂക്കരയിൽ അസംബ്ലി തിരഞ്ഞെടുപ്പ് ദിവസം കൊല ചെയ്യപ്പെട്ട മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനുത്തരവാദികളായ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് മുൻസിപ്പൽ മേഖല തലങ്ങളിൽ നടത്തിയ സമര പന്തത്തിന്റെ ഭാഗമായി കണ്ണൂർ കാൾടെക്സ് കെ.എസ് ആർ ടി സി പരിസരത്ത് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ശഫീഖ് അദ്ധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ പാർട്ടീ ലീഡർ മുസ്ലിഹ് മഛത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി.പി.ആശിഖ്, ശബീർ എടയന്നൂർ, അസീർ കല്ലിങ്കീൽ, റിഷാം താണ, നസീർ കച്ചേരി, കെ.ടി.ഹാശിം എം.വി.സകരിയ പ്രസംഗിച്ചു. ചക്കരക്കല്ലിൽ നടന്ന സമരപന്തം അബ്ദുറഹ്മാൻ കല്ലായി, കണ്ണൂർ മുനിസിപ്പൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അഡ്വ.അബ്ദുൽ കരീം ചേലേരി എന്നിവർ ഉദ്ഘാടനം ചെയ്തു.