covid
കൊവിഡ്

തലശ്ശേരി:ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് പിന്നാലെ കൊവിഡ് വ്യാപന സാഹചര്യമൊരുങ്ങുന്നതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് . തലശ്ശേരി മേഖലയിലെ ഏഴ് പഞ്ചായകളിൽ ടി.പി.ആർ. ശതമാനം പന്ത്രണ്ടിനോടടുക്കുകയാണ്.

പിണറായി പഞ്ചായത്താണ് ( 1 1.85) മുന്നിൽ തൊട്ടുപിറകെ 9.66 ശതമാനവുമായ് ന്യൂ മാഹി. ധർമ്മടം 8.86, പന്ന്യന്നൂർ 8.39, മുഴപ്പിലങ്ങാട് 8.01, തലശ്ശേരി മുനിസിപ്പാലിറ്റി 7.80, എരഞ്ഞോളി 6.04: എന്നീ പഞ്ചായത്തുകൾ ബി.കാററഗറിയിലാണുള്ളത് കതിരൂർ പഞ്ചായത്തിൽ 13.41 ശതമാനമായതിനാൽ സി.കാറ്റഗറിയിലാണ് ഉൾപെടുത്തിയിട്ടുള്ളത് ഇവിടെ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട് അതാതിടങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് നിയന്ത്രണത്തിന്റെ ചുമതല.ബി.കാറ്റഗറിയിൽ പെട്ട തലശ്ശേരി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഓട്ടോറിക്ഷകളും സ്വകാര്യബസുകളും സർവ്വീസ് നടത്തുന്നുണ്ട്. മെഡിക്കൽ സ്ഥാപനങ്ങൾ ഉൾപ്പെടെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കുന്നുണ്ടെങ്കിലും മറ്റുള്ളവ അടച്ചു പൂട്ടിക്കഴിഞ്ഞു. ഇവിടങ്ങളിൽ പോലീസും സെക്ടറൽ മജിസ്‌ട്രേട്ട്മാരും ജാഗ്രത പുലർത്തി വരികയാണ്.