പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പൊലീസ് എയിഡ് പോസ്റ്റ് ഉടൻ പുനരാരംഭിക്കാൻ ആവശ്യമായ നടപടി തുടങ്ങുമെന്ന് പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രൻ. പരിയാരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മഴക്കാല ഉപഹാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അടച്ചുപൂട്ടിയ എയിഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങുന്ന കാര്യം റൂറൽ എസ്.പി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി. പത്മനാഭൻ ഡിവൈ.എസ്.പിക്ക് നിവേദനം നൽകിയിരുന്നു. പയ്യന്നൂർ പ്രസ് ഫോറം പ്രസിഡന്റ് രാഘവൻ കടന്നപ്പള്ളി, കെ.ജെ.യു ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവൻ, വൈസ് പ്രസിഡന്റ് കെ. രഞ്ജിത്ത്, സെക്രട്ടറി ബി.കെ. ബൈജു, കെ.പി. മുരളീധരൻ, അനിൽ പുതിയവീട്ടിൽ, പ്രണവ് പെരുവാമ്പ എന്നിവർ പ്രസംഗിച്ചു.