snake

പറശിനിക്കടവ്: കഴിഞ്ഞ ദിവസം കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് മരണപ്പെട്ട തിരുവനന്തപുരം മൃഗശാലയിലെ അനിമൽ കീപ്പർ ഹർഷാദിന്റെ വിയോഗത്തിൽ പറശിനിക്കടവ് സ്നേക്ക് പാർക്കിലെ ജീവനക്കാർ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ അനുസ്മരണപ്രസംഗം നടത്തി. വെറ്ററിനറി ഡോക്ടർ ഡോ. വിമൽ രാജ്, പി.ആർ.ഒ ഡോ. വിന്ധ്യ ചന്ദ്രൻ, ക്യുറേറ്റർ നന്ദൻ വിജയകുമാർ, സൂപ്പർവൈസർ ടി.വി. സുധാകരൻ, ബയോളജിസ്റ്റ് ഉണ്ണികൃഷ്ണൻ, എഡ്യുക്കേഷൻ ഓഫീസർ റിയാസ് മാങ്ങാട്, മറ്റ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.