മാഹി: മയ്യഴിയിലെ മുതിർന്ന കോൺഗ്രസ് നേതാവും, ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റുമായിരുന്ന
ഐ. അരവിന്ദനെയും കുടുംബത്തെയും വധിക്കുമെന്ന് വീട്ടിൽ കയറി ഭീഷണി പ്പെടുത്തുകയും, അദ്ദേഹത്തിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയു ചെയ്ത സി.പി.എം പ്രവർത്തകൻ കെ.ജി. രാജേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ വാർത്താ സ മ്മളനത്തിൽ ആവശ്യപ്പെട്ടു. മാഹിയിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുകയെന്ന സി.പി.എമ്മിന്റെ ഗൂഢ ശ്രമത്തിന്റെ ഭാഗമായാണ് വധ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ.എം.ഡി.തോമസ് ആവശ്യപ്പെട്ടു.
സംഭവത്തിൽ രമേശ് പറമ്പത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു. അഡ്വ.എം.ഡി.തോമസ്, സത്യൻ കേളോത്ത്, കെ.മോഹനൻ, പി.പി.വിനോദൻ, പി.പി.ആശാലത, സതീശൻ തെക്കയിൽ, കെ.വി. ഹരീന്ദ്രൻ, കെ. സുരേഷ്, ഉത്തമൻ തിട്ടയിൽ, നളിനി ചാത്തു, അലി അക്ബർ ഹാഷിം സംസാരിച്ചു.