മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ടോയ് ലറ്റിൽ നിന്നും മാലിന്യത്തിൽ ഒളിപ്പിച്ച നിലയിൽ ഒരു കോടി രൂപയുടെ സ്വർണ്ണം കണ്ടെത്തി. ഇന്നലെ രാവിലെ അബുദാബിയിൽ നിന്നും കണ്ണൂർ വഴി കൊച്ചിയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിൽ ശുചീകരണത്തിനിടെയാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് ജോയിന്റ് കമ്മിഷണർ എസ്. കിഷോർ,അസിസ്റ്റന്റ് കമ്മിഷണർ ഇ .വികാസ് സൂപ്രണ്ടുമാരായ വി. പി. ബേബി ,എൻ. സി. പ്രശാന്ത്, ജ്യോതി ലക്ഷ്മി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.സംഭവത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.