flag
അഴീക്കൽ തുറമുഖത്തു നിന്നും ചരക്കുമായി പോകുന്ന എം.വി ഹോപ്പ് സെവൻ കപ്പൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യുന്നു

കണ്ണൂർ: മലബാർ–- കൊച്ചി തീരദേശ ചരക്കുകപ്പൽ അഴീക്കൽ തുറമുഖത്തുനിന്ന്‌ ചരക്കുമായി പുറപ്പെട്ടു. റൗണ്ട്‌ ദ കോസ്‌റ്റ്‌ ഷിപ്പിംഗ് കമ്പനിയുടെ എം.വി ഹോപ്പ്‌ സെവൻ കപ്പൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. മന്ത്രി അഹമ്മദ്‌ ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. കെ. സുധാകരൻ എം.പി, മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കെ.വി. സുമേഷ്‌ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി.

വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സിന്റെ ഒമ്പത്‌ കണ്ടെയ്‌നർ പ്ലൈവുഡ്‌ ഉത്പന്നങ്ങളാണ്‌ കപ്പലിൽ മലേഷ്യയിലേക്ക് കൊണ്ടുപോയത്. ബേപ്പൂരിൽനിന്ന്‌ വെള്ളിയാഴ്‌ച ഉച്ചയോടെ പുറപ്പെട്ട കപ്പൽ ശനിയാഴ്‌ച രാവിലെ 7.45നാണ്‌ അഴീക്കലിലെത്തിയത്‌. അഴീക്കലിലിറക്കാൻ രണ്ട്‌ കണ്ടെയ്‌നർ ടൈൽസാണ്‌ ഉണ്ടായിരുന്നത്‌.
അഴീക്കലിൽ ആദ്യമായാണ്‌ ഇത്തരം ചരക്കുകപ്പലെത്തുന്നത്‌. വിദേശത്തുനിന്നും വിവിധ ഇന്ത്യൻ തുറമുഖങ്ങളിൽനിന്നും കൊച്ചിയിലെത്തുന്ന കണ്ടെയ്‌നറുകൾ കുറഞ്ഞ ചെലവിൽ മലബാറിലെത്തിക്കാൻ ചരക്കുകപ്പൽ സഹായകമാവും. ഭാവിയിൽ മലബാറിൽനിന്നുള്ള ചരക്ക്‌ കൊച്ചി തുറമുഖത്ത്‌ എത്തിക്കാനും തീരദേശ കപ്പൽ പ്രയോജനപ്പെടും. റോഡുവഴിയാണ്‌ നിലവിലുള്ള ചരക്കുനീക്കം. സമുദ്ര മാർഗമാകുമ്പോൾ ഇതിനേക്കാൾ 30 ശതമാനം കടുത്തുകൂലി കുറയും.റോഡിലെ ഗതാഗതക്കുരുക്കും ഒഴിയും. തുടക്കത്തിൽ ആഴ്‌ചയിൽ രണ്ടുവീതം സർവീസാണുണ്ടാവുക.

ജ​ല​ഗ​താ​ഗ​തം​ ​കൂ​ടു​ത​ൽ​ ​ശ​ക്തി​പ്പെ​ടു​ത്തും​:​ ​മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ​:​ ​വ​ട​ക്കേ​ ​അ​റ്റം​ ​മു​ത​ൽ​ ​തെ​ക്കേ​ ​അ​റ്റം​ ​വ​രെ​ ​ജ​ലാ​ശ​യ​ങ്ങ​ളാ​ൽ​ ​സ​മൃ​ദ്ധ​മാ​യ​ ​കേ​ര​ള​ത്തി​ന് ​ഏ​റ്റ​വും​ ​അ​നു​യോ​ജ്യ​മാ​ണ് ​ജ​ല​ഗ​താ​ഗ​ത​മെ​ന്ന് ​ച​ര​ക്കു​ ​ക​പ്പ​ൽ​ ​സ​ർ​വീ​സ് ​ഓ​ൺ​ലൈ​നാ​യി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യ​വെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.
കൊ​ച്ചി​ ​വാ​ട്ട​ർ​ ​മെ​ട്രോ​യും​ ​രാ​ജ്യ​ത്തു​ ​ത​ന്നെ​ ​ആ​ദ്യ​ത്തെ​ ​സൗ​രോ​ർ​ജ​ ​ഫെ​റി​ ​ബോ​ട്ടും​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ആ​രം​ഭി​ച്ച​ത്.​ ​അ​വ​യി​ൽ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​മാ​ണ് ​അ​ഴീ​ക്ക​ലി​ൽ​ ​നി​ന്നു​ള്ള​ ​തീ​ര​ദേ​ശ​ ​ച​ര​ക്കു​ക​പ്പ​ൽ​ ​സ​ർ​വീ​സെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ആ​ഴ്ച​യി​ൽ​ ​ര​ണ്ടു​ ​ത​വ​ണ​ ​അ​ഴീ​ക്ക​ലി​ൽ​ ​നി​ന്ന് ​ബേ​പ്പൂ​ർ,​ ​കൊ​ച്ചി​ ​തു​റ​മു​ഖ​ങ്ങ​ളെ​ ​ബ​ന്ധി​പ്പി​ച്ച് ​ക​പ്പ​ൽ​ ​സ​ർ​വീ​സ് ​ന​ട​ത്തും.​ ​താ​മ​സി​യാ​തെ​ ​കൊ​ല്ലം​ ​തു​റ​മു​ഖ​ത്തെ​ ​കൂ​ടി​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​ക്കും.
അ​ഴീ​ക്ക​ലി​ൽ​ ​നി​ന്ന് ​അ​ന്താ​രാ​ഷ്ട്ര​ ​ച​ര​ക്ക് ​ഗ​താ​ഗ​ത​ത്തി​ന് ​വ​ഴി​യൊ​രു​ങ്ങു​ന്നു​വെ​ന്ന​ത് ​വ​ലി​യ​ ​നേ​ട്ട​മാ​ണെ​ന്നും​ ​തു​റ​മു​ഖം​ ​ഇ​തോ​ടെ​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​പ്ര​വ​ർ​ത്ത​ന​ ​സ​ജ്ജ​മാ​വു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.