മാഹി: ആശ്രയ വിമൻസ് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. ഭാർഗവിയമ്മയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ശ്രീഭാവി എഡ്യുക്കേഷണൽ ട്രസ്റ്റ് സ്‌പോൺസർ ചെയ്തതാണ് സ്‌കോളർഷിപ്പ്.
പ്രസിഡന്റ് കെ.ഇ. സുലോചനയുടെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു വിതരണോദ്ഘാടനം നിർവ്വഹിച്ചു. കലാഗേഹത്തിലേക്കുള്ള 'വിദ്യാധനം 'പരിപാടിയിലേക്കുള്ള ആദ്യ സംഭാവന സി.കെ. രാജലക്ഷ്മി സൊസൈറ്റി പ്രസിഡന്റ് കെ.ഇ. സുലോചനയ്ക്ക് കൈമാറി. സവിതാ ദിവാകരൻ, വിജയൻ കൈനാടത്ത്, സുമ ചാലക്കര, ഷേർളി, കെ. സജിത എന്നിവർ സംബന്ധിച്ചു.