കാസർകോട്: കാസർകോട് അഴിമുഖത്ത് മീൻപിടുത്ത വള്ളം തിരമാലയിൽപ്പെട്ട് തകർന്ന് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കിട്ടി. കാസർകോട് കസബ കടപ്പുറത്ത് നിന്നു മീൻപിടുത്തത്തിന് പോയ ശശിധരന്റെ മകൻ സന്ദീപ് (29 ), അമ്പാടികടവന്റെ മകൻ രതീശൻ (33), ഷൺമുഖന്റ മകൻ കാർത്തിക്ക് (22) എന്നിവരാണ് മരിച്ചത്.സന്ദീപിന്റെയും കാർത്തിക്കിന്റെയും മൃതദേഹങ്ങൾ കോട്ടിക്കുളം കോടി കടപ്പുറത്ത് ഇന്നലെ രാവിലെ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. രതീഷിന്റെ മൃതദേഹം തിരച്ചിൽ നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികൾ കോട്ടിക്കുളം കടലിൽ നിന്ന് രാവിലെ കണ്ടെത്തി കരക്കെത്തിച്ചു. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.