പാലക്കുന്ന്: കിഴക്കേവളപ്പ് 'ശ്രീദുർഗ'യിൽ ടി.വി. കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പി.വി. ലക്ഷ്മി. മക്കൾ: സതീദേവി, ദേവദാസ് (കച്ചവടം), ശശിധരൻ (ദുബായ്), പവിത്രൻ (കച്ചവടം), പുരുഷോത്തമൻ (സി.പി.എം. പാലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി), കുഞ്ഞിരാമൻ (കച്ചവടം), പരേതരായ ചന്ദ്രാവതി, സുമിത്ര. മരുമക്കൾ: രേഷ്മ (സെക്രട്ടറി, ഉദുമ പ്രവാസി സഹകരണ സംഘം), കെ. ശ്രീജ, പി. സുധിഷ, പരേതനായ രവി. സഹോദരങ്ങൾ: ഗോപാലൻ ആയത്താർ (പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം), സരോജിനി, ഭാസ്‌കരൻ (റിട്ട. മർച്ചന്റ് നേവി), ജാനകി, ശാരദ, രാഘവൻ (റിട്ട. ആർമി), പരേതനായ കുഞ്ഞിക്കണ്ണൻ.