കാഞ്ഞങ്ങാട്: മാവുങ്കാൽ പള്ളോട് അംഗൻവാടിയിൽ പട്ടാപ്പകൽ മാല പൊട്ടിക്കാൻ ശ്രമം. അംഗൻവാടി വർക്കർ പുഷ്പവല്ലിയെ കത്തികാട്ടി ഭയപ്പെടുത്തിയാണ് മാല പൊട്ടിക്കാൻ ശ്രമം നടത്തിയത്. തൊട്ടടുത്തുണ്ടായിരുന്ന ഹെൽപ്പർ പി.വി സരിത പുറത്തിറങ്ങി ബഹളം വെച്ചപ്പോൾ കള്ളൻ ശ്രമം ഉപേക്ഷിച്ച് ഓടി പോകുകയായിരുന്നു. മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ പുഷ്പവല്ലിയുടെ കൈക്ക് പരിക്കേറ്റു. കഴുത്തിന് നേരെ വെട്ടാൻ ഓങ്ങിയ കത്തി തടഞ്ഞപ്പോഴാണ് കൈക്ക് മുറിവേറ്റത്. 26 വയസ് പ്രായം തോന്നിക്കുന്ന യുവാവ് ബൈക്കിലാണ് എത്തിയത്. കുട്ടിയുടെ പേര് പറഞ്ഞായിരുന്നു അംഗൻവാടിയിൽ പ്രവേശിച്ചത്. കാഞ്ഞങ്ങാട് എസ്.ഐ കെ. ശ്രീജേഷ് സ്ഥലത്തെത്തി പരിശോധന നടത്തി.