inc

കണ്ണൂർ: കോൺഗ്രസിൽ അഴിച്ചുപണിക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകിയതോടെ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലി ശക്തമായി. യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകണമെന്ന ഹൈക്കമാൻഡ് നിർദേശം അംഗീകരിച്ചാൽ നിരവധി പുതുമുഖങ്ങൾക്കും സാദ്ധ്യതയുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ തട്ടകമായ കണ്ണൂരിൽ തന്നെ ഇതിനായുള്ള അണിയറ നീക്കങ്ങളും സജീവമായി.

ഓരോ ജില്ലയിലേക്കും അദ്ധ്യക്ഷനാകാൻ കഴിവുള്ളവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇവരിൽ നിന്നും ഗ്രൂപ്പ് പരിഗണനകൾക്ക് അപ്പുറം കഴിവ് മാത്രം മാനദണ്ഡമാക്കാനാണ് രാഹുൽ ഗാന്ധിയും നിർദേശം നൽകിയിരിക്കുന്നത്. അന്തിമ പട്ടികയിൽ നിന്നും ഓരോ ജില്ലയിലും ഇടം പിടിച്ചിരിക്കുന്നവരിൽ നിന്നാകും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.

പരമാവധി യുവാക്കളെ പാർട്ടി പുനസംഘടനയിൽ പരിഗണിക്കണമെന്ന നിർദേശമാണ് ഇത്തവണ രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്. 55 വയസിൽ താഴെ പ്രായമായവർ മാത്രം മതിയെന്നും അദ്ദേഹം കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട്.

അന്തിമ പട്ടിക ഇങ്ങനെ :

കണ്ണൂർ: സി. രഘുനാഥ്, സജീവ് മാറോളി, വി.എ. നാരായണൻ, സോണി സെബാസ്റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി, മാർട്ടിൻ ജോർജ്

കാസർകോട്: പി.കെ ഫൈസൽ, ഖാദർ മാങ്ങാട്, നീലകണ്ഠൻ.

കോഴിക്കോട്: കെ.പി. അനിൽകുമാർ, കെ.എം. ഉമ്മർ, പി.എം. നിയാസ്

വയനാട്: കെ.കെ. എബ്രഹാം, ടി.ജെ. ഐസക്, ബാലചന്ദ്രൻ, പി.കെ. ജയലക്ഷമി

മലപ്പുറം: ആര്യാടൻ ഷൗക്കത്ത്, വി. ബാബുരാജ്

പാലക്കാട്: വി.ടി. ബൽറാം, എ.വി. ഗോപിനാഥ്, എ. തങ്കപ്പൻ, പി.വി. രാജേഷ്, പി. ഹരിഗോവിന്ദൻ

തൃശൂർ: അനിൽ അക്കര, എ. പ്രസാദ്, ടി.വി. ചന്ദ്രമോഹൻ, ടി.യു. രാധാകൃഷ്ണൻ

എറണാകുളം: മുഹമ്മദ് ഷിയാസ്, ഡൊമിനിക് പ്രസന്റേഷൻ, ഐ.കെ. രാജു.

ഇടുക്കി: സിറിയക് തോമസ്, എം.എൻ. ഗോപി, എസ്. അശോകൻ, തോമസ് രാജൻ

കോട്ടയം: ജോസഫ് വാഴയ്ക്കൻ, ഫിൽസൺ മാത്യൂസ്, യൂജിൻ തോമസ്, ജോസി സെബാസ്റ്റ്യൻ, ജാൻസ് കുന്നപ്പള്ളി, സിബി ചേനപ്പാടി.

പത്തനംതിട്ട: എ. സുരേഷ്‌കുമാർ, സതീഷ് കൊച്ചുപറമ്പിൽ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല

ആലപ്പുഴ: ജ്യോതി വിജയകുമാർ, ഷാനിമോൾ ഉസ്മാൻ, അഡ്വ. അനിൽ ബോസ്, കെ.പി. ശ്രീകുമാർ, കെ.ആർ. മുരളീധരൻ, എം.ജെ. ജോബ്

കൊല്ലം: ജ്യോതികുമാർ ചാമക്കാല, സൂരജ് രവി, ജി. രതികുമാർ, ഷാനവാസ്ഖാൻ

തിരുവനന്തപുരം: കെ.എസ്. ശബരീനാഥൻ, മണക്കാട് സുരേഷ്, ശരത്ചന്ദ്രപ്രസാദ്, ആർ.വി. രാജേഷ്