rabis
റാബീസ് ഫ്രീ കാസർകോട്് പദ്ധതി' ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: ലോക സൂണോസിസ് ദിനത്തോടനുബന്ധിച്ച് പേവിഷബാധ നിർമ്മാർജനമെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത റാബീസ് ഫ്രീ കാസർകോട് പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവൻ വളർത്തു നായ്കൾക്കും പൂച്ചകൾക്കും പേവിഷബാധയ്ക്കെതിരെ കുത്തിവെപ്പും സർട്ടിഫിക്കറ്റും നൽകി.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി. നാഗരാജ അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി.എം സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കാസർകോട് ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ.കെ രാജാറാം, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ കെ.വി ഹരിദാസ്, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. പി. പ്രശാന്ത് സംസാരിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. എസ്. രാജലക്ഷ്മി സ്വാഗതവും ജന്തുരോഗ നിവാരണ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഡോ. മഞ്ജു നന്ദിയും പറഞ്ഞു.