photo
കത്ത്

പഴയങ്ങാടി(കണ്ണൂർ): മുഹമ്മദിന്റെ ചികിത്സയ്‌ക്ക്‌ ആവശ്യമായ സോൾജെൻസ്‌മ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജി.എസ്‌.ടിയും ഒഴിവാക്കണമെന്ന്‌ അഭ്യർത്ഥിച്ച്‌ എളമരം കരീം എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തയച്ചു. 18 കോടി വിലവരുന്ന മരുന്നിന് 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജി.എസ്‌.ടിയും ഒഴിവാക്കിയാൽ ആറര കോടി രൂപ ലാഭിക്കാം.മഹാരാഷ്ട്രയിൽ തീര എന്ന കുട്ടിക്ക്‌ സൊൾജെൻസ്‌മ മരുന്നിനുള്ള നികുതികൾ കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രം ഇടപെട്ട്‌ ഒഴിവാക്കിയിരുന്നു. മരുന്ന്‌ എത്രയും വേഗം എത്തിക്കുന്നതിന്‌ സംസ്ഥാന സർക്കാരും ആശുപത്രി അധികൃതരും ശ്രമം നടത്തി വരികയാണ്‌. കേന്ദ്രം ഇടപെട്ട്‌ നികുതി കൂടി ഒഴിവാക്കണമെന്ന് എം.പി കത്തിൽ ആവശ്യപ്പെട്ടു.