വളപട്ടണം: അഴീക്കോട് എം.എൽ.എ. കെ.വി. സുമേഷിന്റെ ഇടപെടലിനെ തുടർന്ന് വളപട്ടണം പൊലീസ് സ്റ്റേഷന് സമീപം പാതയോരത്ത് കൂട്ടിയിട്ട കസ്റ്റഡി വാഹനങ്ങൾ പൊലീസ് നീക്കി തുടങ്ങി. ചൊവ്വാഴ്ച സ്റ്റേഷൻ പരിസരത്ത് സന്ദർശിച്ച എം.എൽ.എ. വാഹനങ്ങൾ കൂട്ടിയിട്ട് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നത് മനസിലാക്കിയിരുന്നു.

ജില്ലയിലെ ഉന്നത പൊലീസ് അധികാരികളുമായി ബന്ധപ്പെടുകയും പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ മുതൽ പൊലീസ് വാഹനങ്ങൾ നീക്കി തുടങ്ങി. കൂട്ടിയിട്ട വാഹന ങ്ങൾ പലതും പഴകി ദ്രവിച്ച അവസ്ഥയിലായിരുന്നു. നൂറോളം വാഹനങ്ങളാണ് സ്റ്റേഷനിലും പാതയോരത്തും കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ളത്. ഒട്ടുമിക്കവയും. അനധികൃത മണൽ കടത്ത് ലോറികൾ. മണലടക്കമുള്ളവയാണ് പലതും.
കൂട്ടിയിട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ഡി.ഐ.ജി. അടക്കമുള്ളവരുമായി എം.എൽ.എ ബന്ധ പെട്ടിരുന്നു. പൊലീസ് മേധാവികളായ പി.പി സദാനന്ദൻ, വളപട്ടണം സി.ഐ എം. രാജേഷ് എന്നിവർ വാഹനങ്ങൾ നീക്കുന്നതിന് മേൽനോട്ടം വഹിച്ചു. വാഹനങ്ങൾ മാറ്റിയതിന് ശേഷം പൊലീസ് സ്റ്റേഷന് സമീപത്തെ പാതയുടെ ഇരുഭാഗത്തും നവീന രീതിയിൽ നടപ്പാതയൊരുക്കി റോഡിന് സുരക്ഷിതത്വം ഉറപ്പ് വരുത്തുമെന്ന് കെ.വി. സുമേഷ് പറഞ്ഞു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി .സരള എന്നിവരും എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.