കണ്ണൂർ : ഫസൽ വധക്കേസ് തുടരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് കേസിൽ നാടുകടത്തപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികരിച്ചു. ഫസലിന്റെ കൊലപാതകത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ല. തങ്ങളെ ഒരു കാരണവുമില്ലാതെ ഒമ്പത് വർഷത്തിലേറെയായി ജയിൽവാസവും നാടുകടത്തലുമായി ശിക്ഷിച്ചത്. തങ്ങൾ പോളിഗ്രാഫ് ടെസ്റ്റിന് തയ്യാറാണെന്ന് സി.ബി.ഐയോട് വ്യക്തമാക്കിയതാണ്. അതിന് പോലും സി.ബി.ഐ തയ്യാറായില്ല. ആധുനികകാല കുറ്റാന്വേഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ രീതിയാണ് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ അടക്കമുള്ള തെളിവുകൾ ശേഖരിക്കൽ. അതൊന്നും സി.ബി.ഐ ചെയ്തില്ല. അന്ന് എൻ.ഡി.എഫ് നേതൃത്വം ആർ.എസ്.എസാണ് കൊലയ്ക്ക് പിന്നിലെന്ന് പറഞ്ഞിരുന്നു. തലശ്ശേരി ആർ.ഡി.ഒ വിളിച്ചു ചേർത്ത സമാധാനയോഗം എൻ.ഡി.എഫ് ബഹിഷ്‌കരിച്ചത് പ്രതികളോടൊപ്പം ഈ സമാധാനയോഗത്തിൽ ഞങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന്' വ്യക്തമാക്കിക്കൊണ്ടായിരുന്നെന്നും ഇരുവരും പറഞ്ഞു.