ശരാശരി ടി.പി.ആർ 14.10

കാസർകോട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും ഒമ്പത് എണ്ണം വീതം കാറ്റഗറി സിയിലും ബിയിലും നാല് ഗ്രാമപഞ്ചായത്തുകൾ കാറ്റഗറി എയിലും ഉൾപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു ഉത്തരവിട്ടു. ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 15 ശതമാനത്തിന് മുകളിൽ ഉള്ളതിനാൽ ഉദുമ (31.30), വെസ്റ്റ് എളേരി (28.27), മടിക്കൈ (24.20), എൻമകജെ (21.47), കള്ളാർ (20.94), കോടോം-ബേളൂർ (20.59), ചെമ്മനാട് (19.69), കിനാനൂർ-കരിന്തളം (19.57), ചെങ്കള (19.42), അജാനൂർ (17.97), പുല്ലൂർ-പെരിയ (17.87), പിലിക്കോട് (17.66), പള്ളിക്കര (17.47), ബദിയടുക്ക (17.23), മുളിയാർ (16.48), മൊഗ്രാൽ പുത്തൂർ (15.94), കുമ്പള (15.62), മധൂർ (15.38) ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട് നഗരസഭയും (15.06) കാറ്റഗഗി ഡിയിൽ ഉൾപ്പെടുത്തി.

ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 10നും 15നും ഇടയിലുള്ളതിനാൽ ബേഡഡുക്ക (14.54), ചെറുവത്തൂർ (14.49), ബളാൽ (13.57), കുറ്റിക്കോൽ (13.23) ഗ്രാമപഞ്ചായത്തുകൾ, നീലേശ്വരം നഗരസഭ (12.97), മംഗൽപാടി (12.79), കയ്യൂർ-ചീമേനി (12.71), കുംബഡാജെ (12.64), പൈവളിഗെ (11.73) ഗ്രാമപഞ്ചായത്തുകൾ എന്നിവ കാറ്റഗറി സിയിൽ ഉൾപ്പെടുത്തി. ഒരാഴചത്തെ ശരാശരി ടി.പി.ആർ അഞ്ചിനും 10നും ഇടയിലുള്ളതിനാൽ ദേലംപാടി (9.92), ഈസ്റ്റ് എളേരി (9.58), കാറഡുക്ക (9.32), പനത്തടി (8.58), പുത്തിഗെ (8.01), തൃക്കരിപ്പൂർ (7.11), വലിയപറമ്പ് (6.97) ഗ്രാമപഞ്ചായത്തുകൾ, കാസർകോട് നഗരസഭ (5.90), വോർക്കാടി ഗ്രാമപഞ്ചായത്ത് (5.50) എന്നിവ കാറ്റഗഗി ബിയിൽ ഉൾപ്പെടുത്തി. ടിപിആർ അഞ്ചിൽ കുറവുള്ള മഞ്ചേശ്വരം (4.25), മീഞ്ച (3.51), പടന്ന (2.96), ബെള്ളൂർ (2.76) എന്നീ പഞ്ചായത്തുകൾ കാറ്റഗറി എയിൽ ഉൾപ്പെടുന്നു.