prathi-

കാസർകോട്: യുവാവിനെ കാറിൽ ബലമായി തട്ടികൊണ്ടു പോയി പണവും സ്വർണ ചെയിനും എ.ടി.എം.കാർഡും കവർന്ന സംഭവത്തിൽ ഒരാളെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. നെക്രാജെ ചന്ദ്രം പാറ തങ്ങൾ ഹൗസിലെ സയിദ് ഹമിദ് മുഫിറുദ്ദീനെ (26)യാണ് എസ്.ഐ.എം.വി.വിഷ്ണുപ്രസാദ് എ.എസ് ഐ.മാരായ സി.മനോജ്, ഇ.ഉമേഷൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.ജൂൺ 22ന് ചൂരി ബട്ടംപാറയിൽ വെച്ച് ഇസ്ഹാവിനെയാണ് സാമ്പത്തിക ഇടപാടിനെ തുടർന്ന് മൂന്നംഗ സംഘം തട്ടികൊണ്ടു പോവുകയും 27000 രുപ, ഒമ്പത് ഗ്രാം സ്വർണ ചെയിൻ, എ.ടി.എം.കാർഡ് എന്നിവ തട്ടിയെടുത്തത്. രണ്ട് പേരേ കുടിപിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.