ചക്കരക്കൽ: ചക്കരക്കൽ ചെമ്പിലോട് ഒന്നാം വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് പേയിളകിയെന്ന് സംശയിക്കുന്ന നായ ഏഴു പേരെ കടിച്ചു പരുക്കേൽപ്പിച്ചത്. ചെമ്പിലോട് സ്വദേശികളായ സുശീല (66), കൗസല്യ (70), സുനിത (65), ദേവകി (65), അരണ്യ (21), ശ്രീജിത്ത്(48), താഴെചൊവ്വ സ്വദേശിനിയായ പുഷ്പജ (54) എന്നിവർക്കാണ് കടിയേറ്റത്. ഇവർക്ക് കൈകാലുകൾക്കും മുഖത്തുമാണ് കടിയേറ്റത്. പരുക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുക്കളയിലായിരുന്ന സുശീലയെ പുറകിൽ നിന്നുമെത്തിയ പേപ്പട്ടി കടിക്കുകയായിരുന്നു. മകൻ ശ്രീജിത്ത് ഓടിച്ചപ്പോഴാണ് നായ പിൻമാറിയത്. ശ്രീജിത്തിനും കടിയേറ്റിട്ടുണ്ട്. ചെമ്പിലോട് ഒന്നാം വാർഡിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തുള്ളവരാണ് കടിയേറ്റവരിൽ കൂടുതലും. നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഭീതി വിതച്ച പേപ്പട്ടിയെ കണ്ടെത്താനായില്ല.