കണ്ണൂർ: കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപെട്ട സ്വകാര്യ ബസ് തൊഴിലാളിയായ തളിപ്പറമ്പ് സ്വദേശി സ്വകാര്യ ബസ് കണ്ടക്ടർ പി. പവിത്രന്റെ മകൻ നെരുവമ്പ്രം ജെ.ടി.എസ് വിദ്യാർത്ഥി വി.ധനുഷിന് പയ്‌നീർ മോട്ടോർസ് ലിമിറ്റഡ് കണ്ണൂർ ഓൺലൈൻ പഠന സംവിധാനത്തിനു വേണ്ടി സ്മാർട്ട്‌ഫോൺ നൽകി. മോട്ടോർ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (സി.എെ.ടി.യു) ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് സ്ഥാപന ഉടമകൾ വിദ്യാർത്ഥിക്ക് ഫോൺ നൽകിയത്. സ്ഥാപനത്തിൽ വെച്ച് സി.പി.എം ജില്ലാ ജനറൽ സെക്രട്ടറി എം.വി. ജയരാജൻ ഫോൺ കൈമാറി. എം.ഡി സുരേഷ് പോത്തൻ അദ്ധ്യക്ഷത വഹിച്ചു. എം.ഡി രാജൻ പോത്തൻ, അഡ്മിൻ രാജൻ, കെ. ജയരാജൻ എന്നിവർ പ്രസംഗിച്ചു.