കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ കാർഷിക യന്ത്രവത്കരണ പദ്ധതിയുടെ ഭാഗമായുള്ള കാർഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിച്ചു. ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 30 പാടശേഖര സമിതികൾക്കായി 13 പവർ ടില്ലറുകൾ, 10 മെതിയന്ത്രങ്ങൾ, 10 നാപ്സാക്ക് സ്‌പ്രേയറുകൾ, ഒമ്പത് റോക്കർ സ്‌പ്രേയറുകൾ, 10 പവർ സ്‌പ്രേയറുകൾ, രണ്ട് ഞാറ് നടീൽ യന്ത്രങ്ങൾ എന്നിവ വിതരണം ചെയ്തത്. 32 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയിൽ 10 ശതമാനം ചെലവ് വഹിച്ചത് പാടശേഖര സമിതികളാണ്.
മേലെ ചൊവ്വ കൃഷി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ യു.പി ശോഭ, ടി. സരള, തുടങ്ങിയവർ സംസാരിച്ചു.