photo

പൃഥ്വിരാജിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ കോൾഡ് കെയ്സ് തലയോട്ടിയിൽ നിന്ന് ഒരു യുവതിയുടെ കൊലപാതകത്തിലേക്കുള്ള അന്വേഷണമായിരുന്നു. പൊലീസുകാരുടെ ശാസ്ത്രീയ അന്വേഷണത്തിന്റെ ഉള്ളറകളിലേക്ക് ജിജ്ഞാസയോടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയ ആ ചിത്രത്തിന്റെ ചുവട് പിടിച്ചോ അല്ലാതെയോ ഒരു പരീക്ഷണം കഴിഞ്ഞ ആഴ്ച കണ്ണൂരിലുമുണ്ടായി.

അതിസമർത്ഥമായ അന്വേഷണത്തിലൂടെയാണ് ഒരിക്കലും കണ്ടുപിടിക്കില്ലെന്നു കരുതിയ കൊലപാതകത്തിന് തുമ്പുണ്ടാകുന്നത്. കണ്ണൂരിലെ ഇരിക്കൂർ സ്റ്റേഷനിലെ പൊലീസുകാർക്കാണ് ഈ മികവിന്റെ ക്രെഡിറ്റ്.

സംഭവം നടക്കുന്നത് മൂന്ന് വർഷം മുമ്പ് , കൃത്യമായി പറഞ്ഞാൽ 2018 ഫെബ്രുവരി 24 ന്. ഇരിക്കൂറിനടുത്തുള്ള ഊരത്തൂർ പി.എച്ച്‌. സിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തലയോട്ടി കണ്ടത്. പറമ്പ് കിളയ്ക്കാൻ വന്നവർ തലയോട്ടി കണ്ട് ഞെട്ടി. പറമ്പിന്റെ ഉടമയും അന്തം വിട്ടു. കണ്ടവർ കണ്ടവർ പലതും പറഞ്ഞു പരത്തി. ഇരിക്കൂറിലും പരിസരങ്ങളിലുമായി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കാണാതായവരുടെ പട്ടികയ്ക്കായി പലരും നെട്ടോട്ടമോടി. പൊലീസും പല വഴിക്ക് അന്വേഷണം തുടങ്ങി.

തുടർന്ന് സ്ഥലത്തെത്തിയ ഇരിക്കൂർ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ തലയോട്ടി ലഭിച്ച സ്ഥലത്തിന് സമീപത്തു നിന്ന് കീഴ്ത്താടിയെല്ലുകളും പല്ലുകളും ലഭിച്ചു. പൊലീസിനൊപ്പം നാട്ടുകാരും അന്വേഷണത്തിൽ പങ്കു ചേർന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ അടുത്ത ദിവസം നാട്ടുകാർക്ക് ഇവിടെ നിന്ന് ബനിയനും കൈലിമുണ്ടും ലഭിച്ചു. മരിച്ചത് പുരുഷനാണെന്ന് നാട്ടുകാർ സ്ഥിരീകരിച്ചു. തദ്ദേശീയരെയും അന്യസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണത്തിന് പുറമെ നാട്ടുകാരുടെ സമാന്തര അന്വേഷണവും തകൃതിയായി നടന്നു. കേസ് അന്വേഷണത്തിനായി പൊലീസ് പൂർണമായും ജനകീയ പൊലീസായി മാറി. പൊലീസ് രഹസ്യാന്വേഷണം തുടങ്ങി.

വസ്ത്രങ്ങളിലെ രക്തക്കറ പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും മൃതദേഹ അവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്തെ ചെങ്കൽപ്പണയിലെ മണ്ണ് നീക്കിയപ്പോൾ തലയോട്ടി ഉയർന്ന് വന്നതാകാമെന്നും ഏതെങ്കിലും ശ്മശാനത്തിൽ നിന്ന് തെരുവ് നായകൾ കടിച്ച് കൊണ്ടിട്ടതാകാമെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം രണ്ട് വർഷത്തിനുളളിൽ പ്രദേശത്ത് മൃതദേഹം ദഹിപ്പിക്കാതെ സംസ്‌കരിച്ചിട്ടില്ലെന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. കൂടാതെ ഇക്കാലയളവിൽ സ്റ്റേഷൻ പരിധിയിൽ കാണാതായവരെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടുമില്ലെന്ന് പൊലീസിനും വ്യക്തമായി. ഇതിനിടെ സ്ഥലത്ത് നിന്ന് ലഭിച്ച ബനിയനിലും കൈലിയിലും രക്തക്കറയുള്ളതായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ ഫോറൻസിക് റിപ്പോർട്ടും പുറത്തു വന്നു.

അന്വേഷണം അസാം

സ്വദേശിയെ കേന്ദ്രീകരിച്ച്

അതിനിടെ ലൈൻമുറിയിൽ നിന്ന് രണ്ട് മാസം മുമ്പ് അസാമിലേക്ക് പോയെന്ന് കരുതിയ സെയ്താലിയെയും സുഹൃത്തും അസാം സ്വദേശിയുമായ സാദിഖ് അലി യെയും കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. പൊലീസ് അന്വേഷണം അസാമിലേക്കും മറ്റും നീണ്ടുപോകുന്നതിനിടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ മൃതദേഹ പരിശോധനയിൽ തലയോട്ടി സ്ത്രീയുടേതാണെന്ന റിപ്പോർട്ടാണ് പുറത്തു വന്നത് ആശയക്കുഴപ്പം വർദ്ധിപ്പിച്ചു. 22 നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീയുടേതാണ് തലയോട്ടിയെന്നും മരണപ്പെട്ടിട്ട് ആറ് മാസത്തോളമായെന്നുമായിരുന്നു റിപ്പോർട്ട്. ഇതോടെ അസാം സ്വദേശികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പൊലീസിന് നിറുത്തിവയ്ക്കേണ്ടി വന്നു.

തലയോട്ടി ഡി.എൻ.എ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു. ഇതിനിടെ അസാമിലേക്ക് പോയെന്ന് കരുതിയ സാദിഖ് അലിയെയും സെയ്താലിയെയും കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ സാദിഖ് അലി അസാമിലെത്തിയതായി വിവരം ലഭിച്ചെങ്കിലും സെയ്താലി നാട്ടിലെത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതിനിടെ സെയ്താലിയുടെ മൊബൈൽ ഫോൺ സാദിഖ് അലിയിൽ നിന്ന് പിടിച്ചെടുത്തതോടെ 2018 ഏപ്രിൽ 16 ന് അസാമിൽ വച്ച് അന്വേഷണ സംഘം മൊബൈൽ മോഷണ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ വച്ച് സെയ്താലിയെ കാണാതായതിനാൽ അസാമിലെത്തിയിട്ടുണ്ടാകുമെന്ന് കരുതിയാണ് മൊബൈലുമായി താൻ അസാമിലെത്തിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.

സാ​ദി​ഖ് അ​ലി​യു​ടെ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ളാ​ണ് അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​ത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും അസാമിലേക്ക് മുങ്ങുകയായിരുന്നു.

തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ൽ ന​ട​ന്ന ഡി​.എ​ൻ​.എ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ സെ​യ്താലി​യു​ടേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി.

ഒ​രാ​ഴ്ച മു​മ്പ് പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്ത് വ​ന്ന​തോ​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണ കേ​സി​ൽ വാ​റ​ണ്ടാ​യ സാ​ദി​ഖ് അ​ലി​യെ അ​സാ​മി​ലെ​ത്തി ഇ​രി​ക്കൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്റെ ചു​രു​ള​ഴി​ഞ്ഞ​ത്.

പൊലീസിന് ബിഗ് സല്യൂട്ട്

ഒരു പക്ഷെ ഒട്ടേറെ ദുരൂഹമരണങ്ങളുടെ പട്ടികയിലേക്ക് തള്ളിയേക്കാവുന്ന ഒരു കൊലപാതകം പൊലീസിന്റെ ശാസ്ത്രീയമായ കുറ്റാന്വേഷണത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞുവെന്നതാണ് മികവ്. തലയോട്ടിയും അസ്ഥികൂടങ്ങളും മറ്റു ശരീരാവശിഷ്ടങ്ങളും കാണുന്നത് സാധാരണ സംഭവം മാത്രമാണ്. എന്നാൽ അതിന്റെ ചുവട് പിടിച്ച് കൃത്യമായ നിഗമനങ്ങളിലൂടെ അന്വേഷണം യഥാർത്ഥ പ്രതിയിലെത്തിക്കുന്നതിന് ഒരു പക്ഷെ സാധാരണ മിടുക്കും സാമർത്ഥ്യവും മാത്രം മതിയാകില്ല. അത് ഒരു സ്മാർട്ട് വർക്ക് കൂടിയാണ്. ഇരിക്കൂറിലെ കൊലപാതകത്തിൽ അന്വേഷണ സംഘം കാണിച്ച അസാധാരണ മിടുക്കിന് അഭിനന്ദനങ്ങൾ.