മേലെചൊവ്വ : ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂളിൽ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിൽ നിന്നും വിരമിച്ച മുതിർന്ന നാല് പ്രധാനാധ്യാപകരായ കെ. നളിനി, സി. സരള ജോസഫ്, കെ. ദാമോദരൻ, പി.പി ജലജ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം ചെയ്തത്.
കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. മൊബൈൽഫോൺ ലൈബ്രറിയിൽ നിന്നുള്ള രണ്ടാംഘട്ട മൊബൈൽഫോൺ വിതരണവും അദ്ദേഹം നിർവഹിച്ചു. മാനേജർ പി.കെ ബാലകൃഷ്ണൻ , സി.എം ആശ, സി. ദേവരാജൻ എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപകൻ കെ.കെ വിനോദ് കുമാർ സ്വാഗതവും ടി.കെ റൂബി നന്ദിയും പറഞ്ഞു.