abvp
എ.ബി.വി.പി സ്ഥാപകദിനത്തോടനുബന്ധിച്ച് സംസ്ഥാന സമിതി അംഗം പി.പി. പ്രിജു ഇരിട്ടി ടൗണിൽ പതാക ഉയർത്തുന്നു

ഇരിട്ടി: എ.ബി.വി.പി 73-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇരിട്ടി നഗർ സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ടൗണിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം പി.പി. പ്രിജു പതാക ഉയർത്തി. കണ്ണൂർ ഗവ.ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാനം ചെയ്യുന്നതിനായി ഇരിട്ടിയിൽ നിന്ന് പുറപ്പെട്ട രക്തദാന വണ്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി. കെ. വിഷ്ണുപ്രസാദ് ഫ്ളാഗ് ഓഫ് ചെയ്തു.
ഇരിട്ടിമേഖലയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിന് നഗർ സമിതി ഭാരവാഹികൾനേതൃത്വം നൽകി. സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന വിവിധസേവന പരിപാടികൾക്ക് സ്റ്റുഡന്റ്‌ഫോർസേവ കൺവീനർ എ. കെ. ആവണി, ഐശ്വര്യ പ്രകാശ്, വൈഷ്ണവ് മനോജ്, അശ്വിൻ എടക്കാനം എന്നിവർ നേതൃത്വം നൽകി.