anusree
അനുശ്രീ

തലശ്ശേരി: അക്ഷരലോകത്ത് വിസ്മയമായി പ്ലസ് ടു വിദ്യാർത്ഥിനി. വടക്കുമ്പാട്ടെ കെ.പി. മനോജിന്റെയും, എം.ജി. സപ്നയുടെയും മകൾ മമ്പറം ഹയർ സെക്കൻഡറി സ്‌കൂളിലെ അനുശ്രീ പാലേരിയാണ് ഒരേ സമയം ഇടത്തോട്ടും വലത്തോട്ടും എഴുതി വിസ്മയമാകുന്നത്.
ജന്മനാ ഇടത് കൈ കൊണ്ടാണ് ഈ കുട്ടി എഴുതുകയും മുടി ചീകുകയും കണ്ണെഴുതുകയുമൊക്കെ ചെയ്യാറ്. വീട്ടുകാർ ഇത് തിരുത്താൻ പ്രേരിപ്പിച്ചപ്പോൾ, വലതു കൈ കൊണ്ടും എഴുതാൻ തുടങ്ങി. തുടർന്ന് മാതൃഭാഷ മാത്രമല്ല, രാഷ്ട്ര ഭാഷയും, അന്താരാഷ്ട്ര ഭാഷയും ഇരു കൈകൾ കൊണ്ടും ഒരേ സമയം ഇടത്തോട്ടും വലത്തോട്ടും അനായാസം എഴുതാൻ തുടങ്ങി. പക്ഷെ ഇടതു കൈ കൊണ്ട് ഏത് ഭാഷയിലെഴുതിയതും, നമുക്ക് സാധാരണപോലെ വായിക്കാം. എന്നാൽ വലത് കൈ കൊണ്ടെഴുതിയത് വായിക്കണമെങ്കിൽ, കണ്ണാടിയുടെ സഹായം വേണം. കാരണം തലതിരിച്ചാണ് എഴുത്ത്.
മുമ്പ് അമൃത വിദ്യാലയത്തിൽ പ്രൈമറി ക്ലാസിൽ പഠിക്കുന്ന കാലത്തെ അനുശ്രീ തന്റെ അക്ഷരസിദ്ധി പ്രകടിപ്പിച്ചിരുന്നു.

ഇരു കൈകൾ കൊണ്ടും, ഒരേ സമയം ത്രിഭാഷകളിൽ ഇടത്തോട്ടും, വലത്തോട്ടുമുള്ള, അതിവേഗതയിലുള്ള എഴുത്ത് കണ്ടാൽ ആരും അതിശയിച്ചു നിന്നുപോകും.

ഒരേസമയം ഇരുദിശകളിലേക്കും എഴുതുന്ന അനുശ്രീ.