പയ്യന്നൂർ : കൊവിഡ് വ്യാപന തോതിൽ സി കാറ്റഗറിയിൽ തുടരുന്ന പയ്യന്നൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കുവാൻ , ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഇതു പ്രകാരം നാളെ മുതൽ ഓട്ടോ , ടാക്സികൾക്ക് അനുമതി ഇല്ല. ഇരുചക്രമൊഴികെയുള്ള സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റ , ഇരട്ട അക്ക നമ്പറുകൾ പ്രകാരമായിരിക്കും നഗരസഭാ പരിധിയിൽ പ്രവേശനം. തിങ്കളാഴ്ച ഒറ്റ അക്ക നമ്പറിൽ അവസാനിക്കുന്നവക്കും , ചൊവ്വാഴ്ച ഇരട്ട അക്ക നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങൾക്കും മാത്രമായിരിക്കും പ്രവേശനം . തുടർന്നുള്ള ദിവസങ്ങളിൽ യഥാക്രമം നിയന്ത്രണങ്ങൾ തുടരും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കാം. മറ്റ് സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച മാത്രമാണ് പ്രവർത്തനാനുമതി . ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ പാർസൽ, ഹോം ഡെലിവറി മാത്രമെ പാടുള്ളു. ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇടപാട് നടത്താം. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരും.