palukachi
പാലുകാച്ചി മല

കേളകം: പാലുകാച്ചി മലയുടെ ടൂറിസം സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനുള്ള കർമ്മപദ്ധതികൾ തയ്യാറാകുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘത്തിന്റെ സന്ദർശനത്തിനു പിന്നാലെയാണ് സഞ്ചാരികളെ ആകർഷിക്കുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കാനുള്ള ആലോചന പുരോഗമിക്കുന്നത്.
ട്ര​ക്കിം​ഗ് ആ​രം​ഭി​ക്കു​ന്ന സെ​ന്റ് തോ​മ​സ് മൗ​ണ്ടി​നോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശം പാ​ലു​കാ​ച്ചി മ​ല ടൂ​റി​സ​ത്തി​ന്റെ പ്ര​വേ​ശ​ന ക​വാ​ട​മാക്കുന്നതിനെ​ക്കു​റി​ച്ചും സം​ഘം ച​ർ​ച്ച ചെ​യ്തു.

ഇ​വി​ടേ​ക്കു​ള്ള റോ​ഡു​വി​ക​സ​ന​വും പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ൾ ഏ​റ്റെ​ടു​ത്തോ ലീ​സി​നെ​ടു​ത്തോ സ​ഞ്ചാ​രി​ക​ൾ​ക്ക് പാ​ർ​ക്കിം​ഗ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ളും പരിഗണനയിലാണ്. അ​നു​മ​തി​ക​ൾ വാ​ങ്ങി വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി ടൂ​റി​സം വ​കു​പ്പി​ന് സ​മ​ർ​പ്പി​ക്കാ​ൻ കേളകം, കൊട്ടിയൂർ പ​ഞ്ചാ​യ​ത്തു​ക​ൾ സം​യു​ക്ത​മാ​യി തീ​രു​മാ​നി​ച്ചു. മ​ല​ഞ്ചെ​രു​വി​ലെ ഹെ​ക്‌​ട​റു​ക​ളോ​ള​മു​ള്ള പു​ൽ​മേ​ടി​ന്റെ ടൂ​റി​സം സാദ്ധ്യ​ത​ക​ളും സം​ഘം വി​ല​യി​രു​ത്തി.

മോഹിപ്പിക്കും കോടമഞ്ഞ്കാ​ഴ്ച​ക​ൾ

ക​ണ്ണെ​ത്താ ദൂ​ര​ത്തെ കാ​ഴ്ച​ക​ൾ, ഏ​തു​സ​മ​യ​വും വീ​ശി​യ​ടി​ക്കു​ന്ന ഇ​ളം കാ​റ്റ്, വ​ർഷ​ത്തി​ൽ ഏ​റി​യ പ​ങ്കും മ​ല​നി​ര​ക​ളെ പു​ത​പ്പ​ണി​യി​ക്കാ​റു​ള്ള കോ​ട​മ​ഞ്ഞ്...​പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ ത​ല​യെ​ടു​പ്പോ​ടെ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന പാ​ലു​കാ​ച്ചി മ​ല​യു​ടെ സ​വി​ശേ​ഷ​ത​കൾ നിരവധിയാണ്.

സാ​ഹ​സി​ക​ത​യും വ​ന​ത്തിന്റെ കു​ളി​ർ​മ​യും ഒ​ത്തി​ണ​ങ്ങി​യ ഇ​വി​ടം സ​ഞ്ചാ​രി​ക​ൾക്ക് സു​ഖ​ക​ര​മാ​യ അ​നു​ഭൂ​തി പ്ര​ദാ​നം ചെ​യ്യു​ന്നു. സൂ​ര്യോ​ദ​യ​ത്തി​ന്റെ​യും സൂ​ര്യാ​സ്ത​മ​യ​ത്തി​ന്റെ​യും വി​സ്മ​യ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് പാ​ലു​കാ​ച്ചി മ​ല സ​മ്മാ​നി​ക്കു​ന്ന​ത്. മേ​ഘ​ങ്ങ​ൾ കൈ​യെ​ത്തു​ന്ന ദൂ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന കാ​ഴ്ച ക​ർ​ണാ​ന​ന്ദ​ക​ര​മാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1200 അ​ടി ഉ​യ​ര​ത്തിൽ സ്ഥി​തി​ചെ​യ്യു​ന്ന ഇ​വി​ടം തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്രം കൂ​ടി​യാ​ണ്.


പ്ര​ദേ​ശ​ത്ത് ഇ​ക്കോ ടൂ​റി​സ​ത്തി​ന്റെ സാ​ദ്ധ്യത​ക​ൾ ഏ​റെ​യാ​ണ്. വ​ന​ഭൂ​മി ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വ​നം​വ​കു​പ്പി​ന്റെ അ​നു​മ​തി​യാ​ണ് പ​ദ്ധ​തി​ക്കാ​യി ആ​ദ്യം വേ​ണ്ട​ത്. കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​.എ​ഫ്.ഒ​യെ സ​ന്ദ​ർ​ശി​ച്ച് അ​നു​മ​തി​ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും-
കെ.സി. ശ്രീനിവാസൻ,ഡി.ടി.പി.സി സെക്രട്ടറി,കണ്ണൂർ