മാഹി: പുതുതായി തറ കെട്ടി വീട് നിർമ്മിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കും.പുതുച്ചേരി ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് വകുപ്പ് ,പുതുച്ചേരി ചേരി നിർമ്മാർജ്ജന ബോർഡ് എന്നിവയുടെ മേൽനോട്ടത്തിൽ, പുതുച്ചേരി സർക്കാർ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ( നഗര) പദ്ധതിയനുസരിച്ചാണ് ധനസഹായം ലഭ്യമാകുകയെന്ന് രമേശ് പറമ്പത്ത് എം.എൽ.എ.അറിയിച്ചു.അപേക്ഷാ ഫോറം മാഹി ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകളോടെ ജൂലായ് 27 നകം ടൗൺ ആന്റ് കൺട്രി പ്ലാനിങ്ങ് ഡിപ്പാർട്ട്‌മെന്റിൽ നൽകണമെന്ന് എം. എൽ.എ അറിയിച്ചു.