arjanteena

തൃക്കരിപ്പൂർ: കോപ്പ കപ്പ് നേടിയ മെസ്സിയുടെയും സംഘത്തിന്റെയും വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് പുത്തിലോട്ടെ അർജന്റീന ഫാൻസ് ഡൊമിസിലറി സെന്ററിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഒരാഴ്ചത്തെ ഭക്ഷണത്തിനുള്ള ധനസഹായം കൈമാറി.

വെള്ളച്ചാൽ എം.ആർ.എച്ച്.എസിൽ പ്രവർത്തിക്കുന്ന പിലിക്കോട് പഞ്ചായത്ത് കൊവിഡ് കെയർ സെന്ററിലുള്ള രോഗികൾക്കാണ് ഒരാഴ്ചയിലേക്കുള ഭക്ഷണത്തിനായി 7450 രൂപ കൈമാറിയത്.ഡി.സി.സി യുടെ ചുമതലയുള്ള പഞ്ചായത്ത് മെമ്പർ സി.രാധാകൃഷണൻ സംഭാവന ഏറ്റുവാങ്ങി. ടി.കെ.വിനോദ്., കെ.ധനരാജ് , ശ്രീയേഷ്,ലിജിൻ എന്നിവർ പങ്കെടുത്തു.